Soundarya Poornan - സൗന്ദര്യ പൂർണ്ണൻ




 

സൗന്ദര്യ പൂർണ്ണനാം പ്രാണപ്രിയ അങ്ങേ
എങ്ങനെ ഏഴ ഞാൻ വർണിച്ചീടും
കോടാകോടി ദൂതർ പാടി സ്തുതിക്കുമ്പോൾ
ഏഴയ്ക്കു നൽകാനീ സ്നേഹം മാത്രം

സൗന്ദര്യ പൂർണ്ണൻ യേശു
സർവാംഗ സുന്ദരൻ യേശു
എൻ ആദ്യ പ്രേമം യേശു
എൻ ജീവ കാരണൻ യേശു

ഉലകത്തിൽ ആരും ഇതുപോലെ എന്നെ
അറിഞ്ഞതില്ലേ തെല്ലും കനിഞ്ഞതില്ലേ
അഴകൊന്നും ഇല്ലാത്ത അർഹത ഇല്ലാത്ത
ഏഴയെനിക്കായ്‌ തൻ ഉയിർ കൊടുത്തേ

കാൽവറി ക്രൂശിൽ തിരുനിണം എഴുതിയ
പ്രണയ കാവ്യം എൻ മനം കവർന്നേ
ജീവിത യാത്രയിൻ പാതകളിൽ നാഥൻ
വചന പുഷ്പങ്ങളുമായ് കാത്തു നിന്നേ

നിത്യതയോളം സ്നേഹിച്ചിടാമെന്ന
ഉടമ്പടിയിൽ ഞാൻ കരം കൊടുത്തേ
നിത്യത മുഴുവൻ പാടിയാലും മമ
പ്രാണപ്രിയൻ സ്തുതി തീരുകില്ല



Soundharya Poornanam Pranapriya Ange
Engane Ezha Njan Varnicheedum
Kodaakodi Dhoothar Paadi Sthuthikkumbol
Ezhakku Nalkan Ee Sneham Maathram

Soundarya Poornan Yeshu
Sarvanga Sundaran Yeshu
En Aadhya Premam Yeshu
En Jeevakaaranan Yeshu

Ulakathil Aarum Ithupole Enne
Arinjathille Thellum Kaninjathille
Azhakonnum Illatha Arhatha Illatha
Ezha Enikkayi Than Uyir Koduthe

Kalvari Krushil Thiruninam Ezhuthiya
Pranaya Kavyam En Manam Kavarnne
Jeevitha Yathrayin Pathakalil Nadhan
Vachana Pushpangalumayi Kathuninne

Nithyathayolam Snehicheedam Enna
Udambadiyil Njan Karam Koduthe
Nithyatha Muzhuvan Paadiyalum mama
Pranapriyan Sthuthi Theerukilla




Songs Description: Blesson Memana Song Lyrics, Soundarya Poornan., സൗന്ദര്യ പൂർണ്ണൻ.
KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana, Soundharya Poornan.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.