Vagdatham - വാഗ്ദത്തം
വാഗ്ദത്തം തന്ന ദൈവം വിശ്വസ്തൻ
വാക്കു മാറാത്ത നല്ല കാര്യസ്ഥൻ
പ്രാർത്ഥന കേൾക്കും ദൈവം സ്വർഗസ്ഥൻ
എന്നുമെന്നേക്കും അങ്ങ് പരിശുദ്ധൻ
തൻ വാഗ്ദത്തങ്ങൾ എല്ലാം ഉവ്വ് ഉവ്വ് ഉവ്വ്
ക്രിസ്തു യേശുവിൽ ആമേൻ ആമേൻ ആമേൻ
സാദ്ധ്യതകൾ അല്ല എനിക്കാധാരം
സർവ്വശക്തൻ ആണെന്റെ അടിസ്ഥാനം
മനുഷ്യനാലല്ല മാനുഷികമല്ല
ദൈവത്താലത്രേ ദൈവ ഇഷ്ടത്താലത്രേ
ഉലകത്തിൻ വാതിൽ അടഞ്ഞിടുമ്പോൾ
ഉയരത്തിൽ വാതിൽ തുറന്നീടുമേ
കഴുകനെ പോലെ പുതുബലം തരുമേ
ആത്മാവിന്റെ ചിറകിൽ പറന്നീടുമേ
ദർശനങ്ങൾ നിറവേറും കാലമിത്
വിശ്വാസത്തിൽ ധൈര്യമേറും നേരമിത്
ആവശ്യങ്ങൾ എല്ലാം ക്രിസ്തു തന്റെ ധനത്തിൻ
മഹത്വത്തോടെ എല്ലാം തീർത്തു തരുമേ
എൻ വാഗ്ദത്തങ്ങൾ എല്ലാം
ക്രിസ്തു തന്റെ ധനത്തിൻ
മഹത്വത്തോടെ എല്ലാം തീർത്തു തരുമേ
Songs Description: Blesson Memana Song Lyrics, Vagdatham, വാഗ്ദത്തം .
KeyWords: Malayalam Worship Song Lyrics, Blesson Songs, Dr. Blesson Memana.
If there are mistakes please share on WhatsApp