Parisudhathmave Sakthi - പരിശുദ്ധാത്മാവേ ശക്തി



പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവെ നീ അറിയുന്നു

ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാന്‍ - 2
ആദിയിലെന്നപോലാത്മാവേ
അമിതബലം തരണേ - 2
                        - പരിശുദ്ധാത്മാവേ..

ലോകത്തിന്‍ മോഹം വിട്ടോടുവാന്‍
സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാന്‍ - 2
ധീരതയോടു നിന്‍ വേല ചെയ്‌വാന്‍
അഭിഷേകം ചെയ്‌തിടണേ - 2
                        - പരിശുദ്ധാത്മാവേ..

കൃപകളും വരങ്ങളും ജ്വലിച്ചീടുവാന്‍
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാന്‍ - 2
പിന്‍മഴയെ വീണ്ടും അയയ്‌ക്കണമേ

നിന്‍ ജനം ഉണര്‍ന്നിടുവാന്‍ - 2
                        - പരിശുദ്ധാത്മാവേ..


Song Description: Parisudhathmave Sakthi, പരിശുദ്ധാത്മാവേ ശക്തി.
Keywords: Malayalam Christian Devotional Song.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.