Unarvin Varam Labhippan - ഉണര്‍വിന്‍ വരം ലഭിപ്പാന്‍




ഉണര്‍വിന്‍ വരം ലഭിപ്പാന്‍
ഞങ്ങള്‍ വരുന്നൂ തിരുസവിധേ
നാഥാ, നിന്റെ വന്‍കൃപകള്‍
ഞങ്ങള്‍ക്കരുളൂ അനുഗ്രഹിക്കൂ

ദേശമെല്ലാം ഉണര്‍ന്നീടുവാന്‍
യേശുവിനെ ഉയര്‍ത്തീടുവാന്‍
ആശിഷമാരി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

തിരുവചനം ഘോഷിക്കുവാന്‍
തിരുനന്മകള്‍ സാക്ഷിക്കുവാന്‍
ശാശ്വത ശാന്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

തിരുനാമം പാടിടുവാന്‍
തിരുവചനം ധ്യാനിക്കുവാന്‍
ഉണര്‍വ്വിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍

രോഷമെല്ലാം വെടിഞ്ഞീടുവാന്‍
സ്നേഹത്തില്‍ ജീവിക്കുവാന്‍
യേശുവിന്‍ ശക്തി അയയ്ക്കേണമേ
ഈ ശിഷ്യരാം നിന്‍ ദാസരിന്മേല്‍


Songs Description: Malayalam Song Lyrics, Unarvin Varam Labhippan, ഉണര്‍വിന്‍ വരം ലഭിപ്പാന്‍.
KeyWords: Malayalam Christian Song Lyrics, Malayalam Songs, Wilson Chennanattil, CandlesBandCBK.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.