Swarga Naattilen - സ്വർഗ്ഗനാട്ടിലെൻ പ്രിയൻ




സ്വർഗ്ഗനാട്ടിലെൻ പ്രിയൻ
തീർത്തിടും സ്വന്തവീട്ടിൽ
ചേർന്നീടുവാൻ കാന്തനെ ഒന്നു
കാണുവാൻ മനം
കാത്തുപാർത്തിടുന്നു

. ഇന്നീ മന്നിതിൽ സീയോൻ
യാത്രയിൽ എന്നും ഖിന്നത് മാത്രം
എന്നു വന്നു നീയെന്നെ
ചേർക്കുമോ അന്നേ തീരും
വേദനകൾ...

2. മരുഭൂമിയിൽ തളരാതെ ഞാൻ,
മരുവുന്നു നിൻ കൃപയാൽ
ഒരുനാളും നീ പിരിയാതെന്നെ
കരുതുന്നു കൺമണിപോൽ

3. നല്ല നാഥനെ നിനക്കായി ഞാൻ,
വേല ചെയ്യുമന്ത്യംവരെ അല്ലൽ
തീർന്നു നിൻ സവിധേ വരാതില്ല
പാരിൽ വിശ്രമവും

4. കർത്ത്യകാഹളം വാനിൽ
കേൾക്കുവാൻ കാംക്ഷിച്ചിടുന്ന
പ്രിയനേ ആശയേറുന്ന നിന്നെ
കാണുവാൻ ആമേൻ
യേശുവേ വരണേ


Songs Description: Malayalam Christian Song Lyrics, Swarga Naattilen, സ്വർഗ്ഗനാട്ടിലെൻ പ്രിയൻ.
KeyWords: Christian Song Lyrics, Malayalam Song Lyrics, Charles John.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.