Priyan Koode - പ്രിയൻ കൂടെ



ഇഹത്തിലെ ദുഃഖങ്ങൾ തീർന്നിടാറായ്
പരത്തിലേക്കുയരും നാൾ ആസന്നമായ്‌ - 2
നിത്യരാജാവിനോട് കൂടെ എന്നും 
നിത്യമായ് വാണീടും കാലമിതാ (2)

ആനന്ദമേ ... ആനന്ദമേ
സ്വർപ്പൂരവാസം എനിക്കനന്ദമേ
ആനന്ദമേ ... ആനന്ദമേ
ആ മഹൽ നാളെന്തൊരാനന്ദമേ - 2

രോഗങ്ങളില്ല ദുഃഖങ്ങളില്ല 
കഷ്ട്ടങ്ങളില്ല നിത്യ സന്തോഷമെന്നും - 2
എൻ പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ 
ഖേദമെല്ലാം മാഞ്ഞുപോയിടും 
പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ 
ഖേദമെല്ലാം മാഞ്ഞുപോയിടും

ആരുമില്ലേലും ഏകനായാലും 
കൈവിടില്ല നാഥൻ കരംതാങ്ങിടും - 2
എൻ പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ 
ഖേദമെല്ലാം മാഞ്ഞുപോയിടും
പ്രിയൻ കൂടുള്ള വാസമോർക്കുമ്പോൾ 
ഖേദമെല്ലാം മാഞ്ഞുപോയിടും


Song Description: Priyan Koode, പ്രിയൻ കൂടെ.
Keywords: Rijo Joseph, Igathile Thukkangal.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.