Idayane Vilichu Njan - ഇടയനെ വിളിച്ചു ഞാൻ



ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരികില്‍ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതേ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്‍റെ കാല്‍ വഴുതാനിടയാവുകില്ല - 2
                    - ഇടയനെ

പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെയുണര്‍ത്താം - 2
ഇരുളല വീഴും താഴ്വരയില്‍
വഴി തെളിച്ചെന്നും കൂടെ വരാം - 2
വഴി തെളിച്ചെന്നും കൂടെ വരാം
                    - ഇടയനെ

എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങളെന്നും ഞാനകറ്റാം - 2
മുറിവുകളേറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം - 2
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം
                    - ഇടയനെ


Song Description: Malayalam Christian Song Lyrics, Idayane Vilichu Njan, ഇടയനെ വിളിച്ചു ഞാൻ.
KeyWords: Christian Song Lyrics, Baby John Kalayanthani, Maria Kolady, Teenu Treasa.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.