Dukhathinte Panapathram - ദുഃഖത്തിന്റെ പാനപാത്രം 1. ദുഃഖത്തിന്റെ പാനപാത്രം കർത്താവെന്റെ കൈയ്യിൽ തന്നാൽസന്തോഷത്തോടതുവാങ്ങി ഹല്ലേലുയ്യ പാടീടും ഞാൻ2. ദോഷമായിട്ടെന്നോടൊന്നും എന്റെ താതൻ ചെയ്കയില്ലഎന്നെ അവനടിച്ചാലും അവനെന്നെ സ്നേഹിക്കുന്നു3. കഷ്ടനഷ്ടമേറി വന്നാൽ ഭാഗ്യവാനായ് തീരുന്നു ഞാൻകഷ്ടമേറ്റ കർത്താവോടു കൂട്ടാളിയായ് തീരുന്നു ഞാൻ4. ലോക സൗഖ്യമെന്തുതരും ആത്മക്ലേശമതിൻ ഫലംസൗഭാഗ്യമുള്ളാത്മജീവൻ കഷ്ടതയിൽ വർദ്ധിക്കുന്നു5. ജീവനത്തിൻ വമ്പു വേണ്ടാ കാഴ്ചയുടെ ശോഭ വേണ്ടാകൂടാരത്തിൻ മുടിപോലെ ക്രൂശിൻ നിറം മാത്രം മതി6. ഉള്ളിലെനിക്കെന്തു സുഖം തേജസ്സേറും കെരൂബുകൾകൂടാരത്തിനകത്തുണ്ട് ഷെക്കീനായുമുണ്ടവിടെ7. ഭകത്മന്മാരാം സഹോദരർ വിളക്കുപോൽ കൂടെയുണ്ട്പ്രാർത്ഥനയിൻ ധൂപമുണ്ട് മേശമേലെന്നപ്പമുണ്ട്8. പ്രാകാരത്തിലെന്റെ മുമ്പിൽ യേശുവിനെ കാണുന്നു ഞാൻയാഗപീഠമവനത്രേ എന്നുമെന്റെ രക്ഷയവൻ9. ദിനം തോറും പുതുക്കുന്ന ശക്തിയെന്നിൽ പകരുവാൻസ്വച്ഛജലം വച്ചിട്ടുള്ള പിച്ചളത്തൊട്ടിയുമുണ്ട്10. ലോകത്തെ ഞാനോർക്കുന്നില്ല കഷ്ടനഷ്ടമോർക്കുന്നില്ലഎപ്പോളെന്റെ കർത്താവിനെ ഒന്നു കാണാമെന്നേയുള്ളുManglish1. Dukhathinte panapatram karthaavente kayyil thannaalsanthoshathodathu vangi halleluiah paadeedum njan2. Doshamaayitt’ennodonnum ente thaathan cheykayillaEnne’yavanadichaalum avenenne snehikkunnu3. Kashta’nashta’meri vannaal bhaagyanaay theerunnu njanKastmetta karthaavodu koottaaliyaay theerunnu njan4. Loka saukhyam’enthu tharum aathmaklesham’athin phalamSaubhaagyamull’aatma’jeevan kashtathayil vardhikkunnu5. Jeevanathin vambu vendaa kaazhchayude shobha vendaaKoodaarathin mudi pole krooshin niram maathram mathi6. Ullilenikkenthu sukham thejasserum kerubukalKudaarathinn’akathunde shekkeenaayum’undavide7. Bhakthanmaaraam sahodarar vilakku pol koode’undePraarthanayin dhoopam’unde meshamelenn’appam’unde8. Praakaarathil’ente mumbil yeshuvine kaanunnu njanYaaga’peetdam’avanathre ennum’ente rakshayavan9. Dinam thorum puthukkunna shakthi’ennil pakaruvaanSwatccha’jalam vechittulla pichala’thottiyum’unde10. Lokhathe njaanorkunnila kashta’nashtam orkunnillaeppolente karthaavine onnu kanamenneyulluSongs Description: Malayalam Christian Song Lyrics, Dukhathinte Panapathram, ദുഃഖത്തിന്റെ പാനപാത്രം.KeyWords: Christian Song Lyrics, Malayalam Song Lyrics, Sadhu Kochukunjupadeshi, Aswasageethangal Vol 1, Shreya Varughese. Newer Older