Kaval Malakhamare - കാവല്‍ മാലാഖമാരേ




കാവല്‍ മാലാഖമാരേ കണ്ണടയ്ക്കരുതേ
താഴെ പുല്‍ത്തൊട്ടിലില്‍ രാജ രാജന്‍ മയങ്ങുന്നൂ - 2
ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങൂ ഉണ്ണീയുറങ്ങുറങ്ങൂ

1. തളിരാര്‍ന്ന പൊന്‍മേനി നോവുമേ
കുളിരാര്‍ന്ന വയ്ക്കോലിന്‍ തൊട്ടിലല്ലേ - 2
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ - 2
 (കാവല്‍ ...)

2. നീല നിലാവല നീളുന്ന ശാരോന്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ - 2
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശയ്യയൊരുക്കൂ - 2
(കാവല്‍ ...)

3. ജോര്‍ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റേ - 2
പുല്‍കിയുണര്‍ത്തല്ലേ നാഥനുറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ - 2
(കാവല്‍ ...)


Songs Description: Malayalam Christmas Song Lyrics, Kaval Malakhamare, കാവല്‍ മാലാഖമാരേ.
KeyWords: Christmas Song Lyrics, Malayalam Song Lyrics, Maria Kolay.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.