Ninte Hitham Pole - നിന്റെ ഹിതം പോലെ




നിന്‍റെ ഹിതംപോലെയെന്നെ
നിത്യം നടത്തിടേണമേ
എന്‍റെ ഹിതം പോലെയല്ലേ
എൻപിതാവേ എൻയഹോവേ

ഇമ്പമുള്ള ജീവിതവും
ഏറെ ധനമാനങ്ങളും
തുമ്പമറ്റ സൗഖ്യങ്ങളും
ചോദിക്കുന്നില്ല അടിയൻ;-

നേരു നിരപ്പാം വഴിയോ-
നീണ്ട നടയോകുറുതോ
പാരം കരഞ്ഞോടുന്നതോ-
പാരിതിലും ഭാഗ്യങ്ങളോ;-

അന്ധകാരം ഭീതികളോ-
അപ്പനേ പ്രകാശങ്ങളോ
എന്തു നീ കൽപ്പിച്ചിടുന്നോ
എല്ലാം എനിക്കാശീർവ്വാദം;-

ഏതുഗുണമെന്നറിവാൻ ഇല്ല
ജ്ഞാനമെന്നിൽ നാഥാ!
നിൻ തിരുനാമം നിമിത്തം-
നീതി മാർഗ്ഗത്തിൽ തിരിച്ചു;-

അഗ്നിമേഘത്തൂണുകളാൽ
അടിയനെ എന്നും നടത്തി
അനുദിനം കൂടെ ഇരുന്നു
അപ്പനേ കടാക്ഷിക്കുകേ;-


Song Description: Malayalam Christian Song Lyrics, Ninte Hitham Pole, നിന്റെ ഹിതം പോലെ.
KeyWords: Malayalam Traditional Christian Song Lyrics, Mosa Valsam, CandlesBand, Ninte Hitham Pole Enne.

All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.