Nin Daanam Njan - നിന്‍ ദാനം ഞാന്‍
നിന്‍ ദാനം ഞാന്‍ അനുഭവിച്ചു
നിന്‍ സ്‌നേഹം ഞാന്‍ രുചിച്ചറിഞ്ഞു
യേശുവേ എന്‍ ദൈവമേ
നീയെന്നും മതിയായവന്‍ - 2
- യേശുവേ
യേശു എനിക്കു ചെയ്ത നന്മകളോര്‍ത്തിടുമ്പോള്‍
നന്ദികൊണ്ടെന്‍ മനം പാടീടുമേ
സ്‌തോത്രഗാനത്തിന്‍ പല്ലവികള്‍ - 2
- യേശുവേ
ദൈവമേ നിന്‍റെ സ്‌നേഹം എത്രനാള്‍ തളളിനീക്കി
അന്നു ഞാന്‍ അന്യനായ് അനാഥനായ്
എന്നാല്‍ ഇന്നു ഞാന്‍ ധന്യനായ് - 2
- യേശുവേ
എന്‍ ജീവന്‍ പോയെന്നാലും എനിക്കതില്‍ ഭാരമില്ല
എന്‍റെ ആത്മാവിനു നിത്യജീവന്‍ തന്നു
യേശു എന്നേ ഒരുക്കിയല്ലോ - 2
- യേശുവേ
നിത്യത ഓര്‍ത്തിടുമ്പോള്‍ എന്‍ ഹൃത്തടം ആനന്ദിക്കും
സ്വര്‍ഗ്ഗീയ സൗഭാഗ്യ ജീവിതം
വിശ്വാസക്കണ്ണാല്‍ ഞാന്‍ കണ്ടിടുന്നു - 2
- യേശുവേ
Songs Description: Malayalam Christian Song Lyrics, Nin Daanam Njan, നിന്‍ ദാനം ഞാന്‍.
KeyWords: Malayalam Song Lyrics, Wilson Chennanattil, Elizabeth Raju.