Nanmayallathonnum Cheythidathavan - നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
തിന്മയാകെവെ മായിക്കുന്നവൻ
പാപമെല്ലാം മറക്കുന്നവൻ
പുതുജീവൻ എന്നിൽ പകരുന്നവൻ
യേശു യേശു... അവനാരിലും വലിയവൻ
യേശു യേശു... അവനാരിലും മതിയായവൻ
1 ദൈവത്തെ സ്നേഹിക്കുമ്പോൾ സർവ്വം
നന്മയ്ക്കായ് ഭവിച്ചിടുന്നു
തിരുസ്വരം അനുസരിച്ചാൽ
നമുക്കൊരുക്കിടുമവനഖിലം
കൃപ നൽകിടുമെ ബലമണിയിക്കുമേ - 2
മാറാ മധുരമായ് മാറ്റിടുമേ;-
2 ഇരുൾ നമ്മെ മൂടിടുമ്പോൾ
ലോക വെളിച്ചമായവനണയും
രോഗികളായിടുമ്പോൾ
സൗഖ്യ ദായകനവൻ കരുതും
അവന്നാലയത്തിൽ സ്വർഗ്ഗനന്മകളാൽ(2)
നമ്മെ നിറച്ചിടും അനുദിനവും;-
3 കണ്ണുനീർ താഴ്വരകൾ
ജീവ ജലനദിയാക്കുമവൻ
ലോകത്തിൻ ചങ്ങലകൾ
മണിവീണയായ് തീർക്കുമവൻ
സീയോൻ യാത്രയതിൽ മോക്ഷമാർഗ്ഗമതിൽ - 2
സ്നേഹക്കൊടിക്കീഴിൽ നയിക്കുമവൻ;-
Manglish
Nanmayallathonnum cheythidathavan
Thinmayake mayikkunnavan
Papamellam marakkunnavan
Puthu jeevan ennil pakarunnavan
Yeshu Yeshu Avann aarilum valiyavan
Yeshu Yeshu Avanarilum mathiyayavan
Daivathe snehikkumpol
Sarvam nanmakkai bhavichidunnu
Thiruswaram anusarichal
Namukkorukkidum avanakhilam
Kripa aruleedume balam aniyikkume
Mara madhuramai mattidume
- Yeshu
Irul namme moodidumpol
Loka velichamay avanannayum
Rogikalayidumpol
Soukhyadhayakan avan karuthum
Avanalayathil swargananmakalal
Namme nirachidum anudhinavum
- Yeshu
Kannuneer thazhvarakal
jeeva jalanadhi aakkumavan
Lokathin changalakal
Manni veennayay theerkkumavan
Seeyon yathrayathil moksha margamathil
Snehakodikeezhil nayukkumavan
- Yeshu
Song Description: Malayalam Christian Song Lyrics, Nanmayallathonnum Cheythidathavan, നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ.
KeyWords: Christian Song Lyrics, Nanma Allathonnum Cheithidathavan.