Njan Enne Nalkidunnu - ഞാൻ എന്നെ നല്കീടുന്നേ




ഞാൻ എന്നെ നല്കീടുന്നേ 
സമ്പൂർണ്ണമായി സമർപ്പിക്കുന്നെ 
കുശവന്റെ കയ്യിലെ മൺപാത്രം  പോൽ 
എന്നെയൊന്നു നീ പണിയേണമേ 

ക്ഷീണിച്ചു പോയിടല്ലേ 
നാഥാ ഈ ഭൂവിൽ ഞാൻ
ജീവൻ പോകുവോളം 
നിന്നോട് ചേർന്നു നിൽപ്പാൻ 

കൃപയേകണേ നിന്നാത്മാവിനാൽ 
സമ്പൂർണ്ണമായി നിലനിന്നിടാൻ (2)
നിൻ ജീവൻ നല്കിയതാൽ 
ഞാനെന്നും നിന്റേതല്ലേ 
പിന്മാറിപോയിടുവാൻ 
ഇടയാകല്ലേ നാഥാ 
                       (ഞാൻ എന്നെ...)

നിൻ രക്ഷയെ വർണ്ണിക്കുവാൻ 
നിൻ ശക്തിയാൽ നിറച്ചീടുക (2)
വചനത്താൽ നിലനിന്നിടാൻ 
നാഥാ നിൻ വരവിൻ വരെ 
നിന്നോട് ചേർന്നിടുവാൻ 
എന്നെ ഒരുക്കീടുക 
                      (ഞാൻ എന്നെ... )



Song Description: Malayalam Christian Song Lyrics, Njan Enne Nalkidunnu, ഞാൻ എന്നെ നല്കീടുന്നേ.
KeyWords: Emmanuel KB, Rijo Joseph, Malayalam Worship Song.


Pray For Our Nation For More.
I Will Pray