Keniyundu Sookshikane - കെണിയുണ്ട് സൂക്ഷിക്കണേ
കെണിയുണ്ട് സൂക്ഷിക്കണേ
കരുതാതിരുന്നീടല്ലേ - 2
യേശു വരുന്നേ ആ വരവിന്റെ നാൾ നമുക്ക്
ഗുണമായി തീർന്നീടണേ
യേശു വരുന്നേ ആ വരവിന്റെ നാൾ നമുക്ക്
കെണിയായി തീർന്നീടല്ലേ
- കെണിയുണ്ട്
രണ്ടായിരം ആണ്ട് മുമ്പ് യേശു ഒന്ന് വന്നേ
ഏറെ ആശയോടെ വന്നേ
സ്വന്ത ജനത്തിലേക്കു വന്നേ - 2
അവരോ കൈക്കൊണ്ടില്ലാ
അറിവുള്ളവർ തിരിച്ചറിഞ്ഞില്ല - 2
അവര് ക്രൂശിൽ തറച്ചു കൊന്നേ ഓ ഓ...
അവര് ക്രൂശിൽ തറച്ച്
ഈശൻ നൊന്തു പിടഞ്ഞ് - 2
എന്തോരം പാതകം ചെയ്തേ
അവർക്കന്നത് കെണിയായ് തീർന്നേ - 2
എന്നാൽ അറിവില്ലാത്ത
പഠിപ്പില്ലാത്ത മുക്കുവന്മാരും
ആർക്കും വേണ്ടാതെ അവഗണിച്ച
സാധു ജനങ്ങളും(2)
അവര്--നിത്യ വെളിച്ചം കണ്ടേ
നിത്യ രക്ഷയെ പൂണ്ടേ - 2
രണ്ടാമത് യേശു വീണ്ടും വേഗത്തിൽ വരുന്നേ
ഇതാ മേഘത്തിൽ വരുന്നേ
തന്റെ ദൂതരൊത്തു വരുന്നേ - 2
മൺമറഞ്ഞ വിശുദ്ധർ ഉയർക്കുമേ
മണ്ണിൽ നിന്നും നാമും ഉയരുമേ - 2
ആ വരവ് നഷ്ടമായാൽ സങ്കടമാണേ ഓ ഓ...
എല്ലാം അറിഞ്ഞിരുന്നിട്ടും
എല്ലാം പഠിച്ചിരുന്നിട്ടും - 2
ആ വരവു മറന്ന് ജീവിച്ചീടുകിൽ
ആ ദെവസം പെട്ടന്ന് കെണിയായ് തീരുമേ - 2
എന്നാൽ--മനുഷ്യ ദൃഷ്ടിയിൽ
പിൻപരായ പാവം ജനങ്ങളും
ഉണർന്നും പ്രാർത്ഥിച്ചും ഒരുങ്ങി നിന്ന
വിശുദ്ധ കൂട്ടവും - 2
അവരേശുവിന്റെ കൂടെ
നിത്യകാലം വാഴും - 2
Manglish
Keniyundu sookshikane Karuthathe irunneedalle
Yeshu varunne
Aa varavinte naal namuk Gunamayi theernneedane
Yeshu varunne
Aa varavinte naal namuk Keniyayi theernneedalle
Randayiram aandu mumb Yeshu onnu vanne
Eere ashayode vanne
Swantha janathilekk vanne
Avaro kaikondilla
Arivullavar thiricharinjilla
Avar krooshil tharachu konne ..oh..
Avar krooshil tharache
Eashan nonth pidanje
Enthoram pathakam cheythe
Avarkkannath keniyayi theernne
Ennal arivillatha, padippillatha mukkuvanmarum
Aarkkum vendathe avaganicha saadhu janangalum
Avar nithya velicham kande nithya rakshaye poonde
Randamath Yeshu veendum vegathil varunne
Itha mekhathil varunne
Thante dhoothar oth varunne
Manmaranja vishudhar uyarkkume
Mannil ninnum naamum uyarume
Aa varav nashtamayal sankadamane...oh..
Ellam arinjirunnittum ellam padichirunnittum
Aa varav marannu jeevicheedukil
Aa divasam pettannu keniyayi theerume
Ennal manushya drishtiyil pinparaya pavam janangalum
Unarnnum prarthichum orungi ninna vishudha koottavum
Avar Yeshuvinte koode nithyakaalam vazhum
Songs Description: Blesson Memana Song Lyrics, Keniyundu Sookshikane, കെണിയുണ്ട് സൂക്ഷിക്കണേ.
KeyWords: Malayalam Christian Song Lyrics, Blesson Songs, Keni Undu Sooshikkane.