Doore Vaanil - ദൂരെ വാനില്‍

 



ദൂരെ വാനില്‍ താരലോകം ഉണരുന്നു
ദൂതവൃന്ദം സ്വര്‍ഗ്ഗവാതില്‍ തുറക്കുന്നു.
ഇവിടെ ഭൂമിയില്‍ കുളിര്‍തെന്നലും
നിലാവും മഞ്ഞും ഈ രാത്രിയെ ഒരുക്കുന്നു.
ദൂരെ ദൂരെ ദൂരെ നിന്നും ഏതോ ഒരു ഗാനം
മാലഖമാര്‍ പാടും താരാട്ട്‌
ഇടയന്മാരും ബെത്‌ലഹേമിലിന്നൊന്നായ്‌ കൂടുന്നു.
ഉണരൂ പാടൂ... ദേവ സുതന്‍ പിറന്നു
 - ദൂരെ വാനില്‍

താരയാമിനിയിതില്‍ ലോകമൊന്നാകെയുറങ്ങവെ
മണ്ണിന്‍ പാപം പോക്കാന്‍ ദൂരെ വിണ്ണിന്‍ ജാലകം തുറന്നു
വാനവീഥികളിലിന്ന്‌ മഞ്ഞിന്‍ തുള്ളികള്‍ പൊഴിയുന്നു.
സ്‌നേഹം നിലവായ്‌ ഭൂവിനെ മൃദുലമായ്‌ പൊതിയുന്നു
ഉണരൂ ലോകമെ പോകൂ
ബെത്‌ലഹേമിലിന്ന്‌ ക്രിസ്‌മസ്‌
ഇമ്മൂനുവേല്‍ ഇമ്മാനുവേല്‍ പിറന്നു - 2
                             - ദൂരെ വാനില്‍

ശാന്തി ദൂതരിന്ന്‌ വണ്ണിന്‍ പാടിയില്‍ വന്ന്‌
സ്‌നേഹമോടു നമ്മെ വിളിക്കുന്നൊരു സമ്മാനമേകാന്‍
നമുക്കേകുന്നു സുരലോകനാഥനെ
ശാന്തി പ്രതീക്ഷയാം ക്രിസ്‌തുനാഥനെ ഭൂവിന്‍ മടിയില്‍
ഉണരൂ ലോകമെ പോകൂ
ബെത്‌ലഹേമിലിന്ന്‌ ക്രിസ്‌മസ്‌
ഇമ്മൂനുവേല്‍ ഇമ്മാനുവേല്‍ പിറന്നു - 2
                             - ദൂരെ വാനില്‍


Songs Description: Malayalam Christian Song Lyrics, Doore Vaanil, ദൂരെ വാനില്‍.
KeyWords: Malayalam Christmas Song Lyrics, Dhoore Vaanil, Renny Mathew, Christmas Songs.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.