Abatthu Velagalil - ആപത്തു വേളകളിൽ
ആപത്തു വേളകളിൽ
ആകുല നാളുകളിൽ
ആശ്രയിക്കാൻ നമുക്ക് യേശുവുണ്ട്
ആശ്വസിപ്പാൻ അവന്റെ കരങ്ങളുണ്ട് - 2
പ്രിയ ജനമേ ഉണർന്നിടുക
അവൻ വരുവാൻ ഇനി താമസമില്ല - 2
സന്തോഷിപ്പിൻ അവനിൽ സന്തോഷിപ്പിൻ
അത്ഭുത വാനവനിൽ സന്തോഷിപ്പിൻ - 2
രോഗത്തിലേറെ നാം വലഞ്ഞിടുമ്പോൾ
ശോക ദുഖങ്ങളാൽ മുറുക്കിടുമ്പോൾ - 2
ഓർക്കുവിൻ അവൻ നമ്മെ ചാരെയുണ്ട്
വിശ്വസിച്ചീടുവിൻ അവൻ കൃപയിൽ - 2
പ്രിയ ജനമേ ഉണർന്നിടുക
അവൻ വരുവാൻ ഇനി താമസമില്ല - 2
സന്തോഷിപ്പിൻ അവനിൽ സന്തോഷിപ്പിൻ
അത്ഭുത വാനവനിൽ സന്തോഷിപ്പിൻ - 2
നിന്ദനം അപമാനം ഉയര്ന്നിടുമ്പോൾ
സ്നേഹിതർ പോലും കൈ വെടിഞ്ഞിടുമ്പോൾ - 2
ഉറ്റൊരു സ്നേഹിതൻ കൂടെയുണ്ട്
നല്ലവനാം നമ്മുടെ യേശുവത്രെ - 2
പ്രിയ ജനമേ ഉണർന്നിടുക
അവൻ വരുവാൻ ഇനി താമസമില്ല - 2
സന്തോഷിപ്പിൻ അവനിൽ സന്തോഷിപ്പിൻ
അത്ഭുത വാനവനിൽ സന്തോഷിപ്പിൻ - 2
എൻ പ്രിയ പരനെ നിനക്ക് സ്തുതി
കണ്മണി പോലെന്നെ കരുതുന്നോനേ - 2
നീയെന്റെ ജീവിത ലക്ഷ്യമത്രെ
വന്നിടണേ പ്രിയനേ വിരവിൽ - 2
പ്രിയ ജനമേ ഉണർന്നിടുക
അവൻ വരുവാൻ ഇനി താമസമില്ല - 2
സന്തോഷിപ്പിൻ അവനിൽ സന്തോഷിപ്പിൻ
അത്ഭുത വാനവനിൽ സന്തോഷിപ്പിൻ - 2
Songs Description: Malayalam Christian Song Lyrics, Abatthu Velagalil, ആപത്തു വേളകളിൽ.
KeyWords: Christian Song Lyrics, Persis John, Malayalam Songs, Malayalam Christian Worship Song, Priya Janame Unarnniduka.