Adavi Tharukkalin Idayil - അടവി തരുക്കളിനിടയില്‍ - அடவி தருக்களின் இடையில்

Adavi Tharukkalin Idayil - അടവി തരുക്കളിനിടയില്‍ - அடவி தருக்களின் இடையில்




  

അടവി തരുക്കളിനിടയില്‍
ഒരു നാരകം എന്നവണ്ണം
വിശുദ്ധരിന് നടുവിൽ കാണുന്നെ
അതി ശ്രെഷ്ഠനാമേശുവിനെ

വാഴ്ത്തുമേ എന്റെപ്രീയനെ
ജീവകാലമെല്ലാം ഈ മരു യാത്രയിൽ
നന്ദിയോടെ ഞാൻ പാടീടുമേ- 2

പനിനീർ പുഷ്പം ശാരോനിലവൻ
താമരയുമേ താഴ്വരയിൽ
വിശുദ്ധരിലതി വിശുദ്ധനവന്‍
മാ സൗന്ദര്യ സംപൂർണനെ
- വാഴ്ത്തുമേ

പകർന്ന തൈലം പോൽ നിൻ-നാമം
പാരിൽ സൗരഭ്യം വീശുന്നതാൽ
പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ
എന്നെ സുഗന്ധമായ് മാറ്റീടണെ
- വാഴ്ത്തുമേ

മനഃക്ലേശതരംഗങ്ങളാൽ
ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ
തിരുക്കരം നീട്ടി എടുത്തണച്ച്
ഭയപ്പെടേണ്ട എന്നുരച്ചവനേ
- വാഴ്ത്തുമേ

തിരുഹിത-മിഹേ തികച്ചീടുവാൻ
ഇതാ ഞാനിപ്പോൾ വന്നീടുന്നെ
എൻ്റെവേലയെ തികച്ചുംകൊണ്ടേ
നിന്‍റെ മുൻപിൽ ഞാൻ നിന്നീടുവാൻ
- വാഴ്ത്തുമേ


Songs Description: Kester Song Lyrics, Adavi Tharukkalin Idayil, അടവി തരുക്കളിനിടയില്‍.
KeyWords: Malayalam Christian Song Lyrics, Kester Songs, Kester, Malayalam Songs,Malayalam Traditional Song Lyrics.


Please Pray For Our Nation For More.
I Will Pray