Aaradhikkunnae Njangal - ആരാധിക്കുന്നേ ഞങ്ങള്‍
ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മനാഥന്‍ യേശുവിനെ ആരാധിക്കുന്നേ
ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ
ഹല്ലെല്ലുയ്യ ഹല്ലെല്ലുയ്യ ഗീതം പാടിടാം
ഹല്ലെല്ലുയ്യ ഗീതം പാടി ആരാധിച്ചിടാം
ഇന്നു ഞങ്ങള്‍ വിശ്വാസത്താല്‍ ആരാധിക്കുന്നു
അന്നു ഞങ്ങള്‍ മുഖം കണ്ടു ആരാധിചിടും
സാരഫുകള്‍ ആരാധിക്കും പരിശുദ്ധനേ
സന്തോഷത്താല്‍ സ്വന്തമക്കള്‍ ആരാധിചിടും
ബന്ധനമഴിയും കെട്ടുകളഴിയും ആരാധനയിങ്ങല്‍
ബാധകള്‍ ഒഴിയും കോട്ടകള്‍ തകരും ആരാധനയിങ്ങല്‍
രോഗം മാറും ക്ഷീണം മാറും ആരാധനയിങ്ങല്‍
മണ്‍കുടമുടയും തീകത്തിടും ആരാധനയിങ്ങല്‍
അപ്പോസ്തോലര്‍ രാത്രികാലെ ആരാധിച്ചപ്പോള്‍
ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ
ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മനാഥന്‍ യേശുവിനെ ആരാധിക്കുന്നേ
ആരാധിക്കുന്നേ ഞങ്ങള്‍ ആരാധിക്കുന്നേ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നേ
Songs Description: Malayalam Christian Song Lyrics, Aaradhikkunnae Njangal, ആരാധിക്കുന്നേ ഞങ്ങള്‍.
KeyWords: Christian Song Lyrics, Old Malayalam Christian Song lyrics, Aaradhikkunne Njangal, Aarathikkunne Njangal.