Pukazhtheedam Yesuvine - പുകഴ്ത്തീടാം യേശുവിനെ
പുകഴ്ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ (2)
ആരാധിക്കാം യേശുവിനെ
അധികാരമുള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ
ആരിലും ഉന്നതനെ (2)
വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റുപറയാം യേശുവിനെ
കർത്താദി കർത്താവിനെ (2)
- ആരാധിക്കാം യേശുവിനെ
സ്നേഹിച്ചീടാം യേശുവിനെ
ഏറ്റം പ്രിയനായോനേ
സേവിച്ചിടാം യേശുവിനെ
ഇന്നുമെന്നും അനന്യനെ (2)
- ആരാധിക്കാം യേശുവിനെ
ഘോഷിച്ചിടാം യേശുവിനെ
സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ (2)
- ആരാധിക്കാം യേശുവിനെ
Songs Description: Blesson Memana Song Lyrics, Pukazhtheedam Yesuvine, പുകഴ്ത്തീടാം യേശുവിനെ.
KeyWords: Malayalam Christian Song Lyrics, Blesson Songs, Malayalam Song, Pukalthidaam Yeshuvine, Blesson Memana Worship Songs, For the Friends, Pukalthidaam Yeshuvine.