Nadha En Nadha - നാഥാ എന്‍ നാഥാ
നാഥാ എന്‍ നാഥാ നീ ഇല്ലാതെ
ഞാന്‍ എന്തു ചെയ്യും എന്‍റെ തമ്പുരാനെ..
നിന്‍ തിരുസാന്നിധ്യം കൂടില്ലാതെ
എന്നെ ഏകനായി വിട്ടീടല്ലേ..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
ഞാന്‍ എന്‍റെ നാഥനെ കാത്തിരിക്കും
തിരുപാദ പീഠത്തില്‍ അമര്‍ന്നിരിക്കും..(2)
തിരുമുഖത്തേക്കു ഞാന്‍ നോക്കുന്നു അപ്പാ
എന്നെ അനുഗ്രഹിക്കാതെ നീ പോയിടല്ലേ..(2)
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
എന്‍റെ ഏക ആശ്രയം നീ
എന്‍റെ ശൈലം സങ്കേതം നീ..(2)
പുതുശക്തിയോടെ ഞാന്‍ ഏഴുന്നേല്‍ക്കുവാന്‍
നിന്‍ ആത്മബലം എനിക്കേറെ വേണം..
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
എന്‍റെ ഏക ആശ്രയം നീ
എന്‍റെ ശൈലം സങ്കേതം നീ..(2)
നാഥാ എന്‍ നാഥാ നീ ഇല്ലാതെ
ഞാന്‍ എന്തു ചെയ്യും എന്‍റെ തമ്പുരാനെ..
നിന്‍ തിരുസാന്നിധ്യം കൂടില്ലാതെ
എന്നെ ഏകനായി വിട്ടീടല്ലേ..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
നിന്‍റെ പക്കല്‍ ജീവമൊഴിയുണ്ടല്ലോ
നിന്നെ വിട്ട് അടിയന്‍ എങ്ങുപോകും..
ഞാന്‍ എന്‍റെ നാഥനെ കാത്തിരിക്കും
തിരുപാദ പീഠത്തില്‍ അമര്‍ന്നിരിക്കും..(2)
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
തമ്പുരാനേ ഉടയോനേ..
എന്‍ പിതാവേ യജമാനനേ..(2)
Songs Description: Blesson Memana Song Lyrics, Nadha En Nadha, നാഥാ എന്‍ നാഥാ.
KeyWords: Malayalam Christian Song Lyrics, Blesson Songs, Malayalam Song, Natha En Natha, Blesson Memana Worship Songs, For the Friends.