Krushin Sneham - ക്രൂശിന് സ്നേഹം
ക്രൂശിന് സ്നേഹം ഓര്ത്തിടുമ്പോള്
എന്റെ ഉള്ളം നിറഞ്ഞിടുന്നു.
ദൈവസ്നേഹം ആശ്ചര്യമേ
അതിന് ഓര്മ്മ പാവനമേ.(2)
വെറും വാക്കുകൊണ്ട്
നിന് സ്നേഹംവര്ണ്ണിക്കുവാന്
സാദ്ധ്യമല്ല എന് പ്രിയമുള്ള രക്ഷകനേ.
നന്ദി യേശുവേ.നന്ദി യേശുവേ.
നന്ദി യേശുവേ.നന്ദി യേശുവേ.(2)
ഒരു നറുപൂവിനെ ഞെരിച്ചമര്ത്തുപോലെ
നിന് ദേഹം ക്രൂരമായി തകര്ത്തുവോ.
കാല്കരം തുളച്ച കാരിരുമ്പാണിയില്
ദൈവത്തിന് കുഞ്ഞാടെ നീ പിടഞ്ഞോ.
സാക്ഷാല് നീ എന്റെ വേദന ചുമന്നു
നിന്അടിപിണരില് ഞാന് സൗഖ്യമായി
എന് സമാധാനത്തിന് ശിക്ഷ നീ വഹിച്ചു
നിന് നിണത്താല് ഞാന് ശുദ്ധനായി.
വെറും വാക്കുകൊണ്ട്
നിന് സ്നേഹംവര്ണ്ണിക്കുവാന്
സാദ്ധ്യമല്ല എന് പ്രിയമുള്ള രക്ഷകനേ.
നന്ദി യേശുവേ.നന്ദി യേശുവേ.
നന്ദി യേശുവേ.നന്ദി യേശുവേ.(2)
നിന് മരണം മാത്രമല്ല
നിന് പുനരുനഥാനാവും ഓര്ക്കുന്നു ഞാന്
മരണത്തെ ജയിച്ച് സാത്താനെ തോല്പ്പിച്ച്
ഉയര്പ്പിന് ജയഗീതം പാടുന്നു ഞാന്
അധികാരം നിനക്ക് വാഴ്ച്ചയും നിനക്ക്
രക്തത്താല് വാങ്ങിയ സകലവും നിനക്ക്
ഭയമിനി ഇല്ല ദുഖവും ഇല്ല
യേശു എന്നെ സ്വന്തമാക്കിയതാല്.
വെറും വാക്കുകൊണ്ട്
നിന് സ്നേഹംവര്ണ്ണിക്കുവാന്
സാദ്ധ്യമല്ല എന് പ്രിയമുള്ള രക്ഷകനേ.
നന്ദി യേശുവേ.നന്ദി യേശുവേ.
നന്ദി യേശുവേ.നന്ദി യേശുവേ.(2)
Songs Description: Blesson Memana Song Lyrics, Krushin Sneham, ക്രൂശിന് സ്നേഹം.
KeyWords: Malayalam Christian Song Lyrics, Blesson Songs, Malayalam Song Blesson Memana Worship Songs.