Geetham Geetham - ഗീതം ഗീതം



Malayalam

ഗീതം ഗീതം ജയ ജയ ഗീതം
പാടുവിൻ സോദരരേ- നമ്മൾ
യേശുരാജൻ ജീവിക്കുന്നതിനാൽ
ജയഗീതം പാടിടുവിൻ

പാപം ശാപം സകലവും തീർപ്പാൻ
അവതരിച്ചിഹ നമുക്കായ് -ദൈവ
കോപത്തീയിൽ വെന്തരിഞ്ഞവനാം
രക്ഷകൻ ജീവിക്കുന്നു

ഉലകമഹാന്മാരഖിലരുമൊരുപോൽ
ഉറങ്ങുന്നു കല്ലറയിൽ- നമ്മൾ
ഉന്നതനേശു മഹേശ്വരൻ മാത്രം
ഉയരത്തിൽ വാണിടുന്നു

കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ
ഉത്സുകരായിരിപ്പിൻ- നമ്മൾ
ആത്മനാഥൻ ജീവിക്കവേ ഇനി
അലസത ശരിയാമോ?

വാതിൽകളേ നിങ്ങൾ തലകളെ ഉയർത്തിൻ
വരുന്നിതാ ജയരാജൻ- നിങ്ങൾ
ഉയർന്നിരിപ്പിൻ കതകുകളേ

ശ്രീയേശുവെ സ്വീകരിപ്പാൻ.


Manglish

Geetham geetham jaya jaya geetham
Paaduvin sodhararai
Nammal Yesu nadhan jeevikkunnathinal
Jaya geetham paadiduveen

1 Papam sapam sakalavum theerpan
Avatharichihei naranai daiva
Kopatheeyil ventherinjavanaam
Rekshakan jeevikkunnu

2 Ulaka mahanmarakhilavum orupol
Urangunnu kallarayil nammal
Unnathan Yesu maheswaran maathram
Uyarathil vaanidunnu

3 Kalushathayakatti Kannuneer thudappeen
Ulsukarayirippeen nammal
Athma nathen jeevikkave ini
Alasatha sariyaamo

4 Vaathilukalai ningal thalakale uyarthin
Varunnitha Jayarajan ningal
Uayarnnirippim kathakukale
Sareeyesure sweekarippan



Song Description: Malayalam Chistian Song Lyrics, Geetham Geetham Jaya Jaya Geetham, ഗീതം ഗീതം.
Keywords: Traditional Malayalam Christian Song, Christian Malayalam Song Lyrics.


All Rights Reserved by Lovely Christ - Lyrics ©

Thank you For Your Valuable Suggestions

Name

Email *

Message *

Powered by Blogger.